Thursday, November 13, 2025
Online Vartha
HomeTrivandrum Ruralകേരളസർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. വി.പി.മഹാദേവൻപിളള അന്തരിച്ചു.

കേരളസർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. വി.പി.മഹാദേവൻപിളള അന്തരിച്ചു.

Online Vartha
Online Vartha

കഴക്കൂട്ടം : കേരളസർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ.(ഡോ.)വി.പി.മഹാദേവൻപിളള (68).അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.55ന് അദ്ദേഹം അന്തരിച്ചു.
2018 ഒക്ടോബർ 25 മുതൽ 2022 ഒക്ടോബർ 24 വരെ കേരള സർവകലാശാലയുടെ വൈസ്-ചാൻസലറായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അതിന് മുമ്പ് ഒപ്‌റ്റോ-ഇലക്ട്രോണിക്സ് വകുപ്പിൽ ദീർഘകാലം അധ്യാപകനായും മേധാവിയായും പ്രവർത്തിച്ചു. ഗവേഷണ-അധ്യാപന രംഗങ്ങളിലും ശാസ്ത്ര-സാങ്കേതിക വിദ്യാ വികസനത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് കേരളസർവകലാശാലയ്ക്ക് ദേശീയ മൂല്യനിർണയ-അക്രഡിറ്റേഷൻ കൗൺസിൽ (NAAC) A++ ഗ്രേഡ് ലഭിച്ചത്. സർവകലാശാലയുടെ ചരിത്രത്തിലെ പ്രധാന നേട്ടങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.പ്രൊഫ. മഹാദേവൻ പിള്ളയുടെ നിര്യാണം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹപ്രവർത്തകർക്കും അക്കാദമിക് സമൂഹത്തിനും തീരാനഷ്ടമാണ്. െപാതുദർശനം നവംബർ 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് കേരളസർവകലാശാല സെനറ്റ്ഹാളിൽ. അദ്ദേഹത്തിന്റെ സംസ്കാരം നവംബർ 11 ന് ചൊവ്വാഴ്ച രാവിലെ ശാന്തികവാടത്തിൽ നടക്കും

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!