Thursday, November 20, 2025
Online Vartha
HomeKeralaശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍

Online Vartha
Online Vartha

ശബരിമല : മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53,278, 17 ന് 98,915, 18 ന് 81,543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം.ശബരിമലയില്‍ വിര്‍ച്യല്‍ ക്യൂവിലൂടെത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും . നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീര്‍ഥാടനകാലം മുഴുവനായി 18000ല്‍ അധികം പൊലീസുകാരെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!