Friday, March 6, 2026
Online Vartha
HomeTrivandrum Cityകാര്യവട്ടത്ത് കിണറ്റിൽ വീണ നഴ്സിംഗ് ഓഫീസറെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

കാര്യവട്ടത്ത് കിണറ്റിൽ വീണ നഴ്സിംഗ് ഓഫീസറെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

Online Vartha
Online Vartha

കഴക്കൂട്ടം: കാര്യവട്ടം എൽ എൻ സി പി-ക്ക് സമീപം കിണറ്റിൽ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ ‘ഐശ്വര്യ’യിൽ അരുൺ ടി. എം. (38) ആണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ കാര്യവട്ടം വാർഡിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് അരുൺ വീണത്. ഏകദേശം 80 അടിയോളം ആഴവും 20 അടിയോളം വെള്ളവുമുള്ള കിണറ്റിൽ അരുൺ മുങ്ങിപ്പോയ നിലയിലായിരുന്നു. വിവരമറിഞ്ഞ് കഴക്കൂട്ടം ഫയർ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് മുരളി കെ. സി.യുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി.ആദ്യം പാതാളക്കരണ്ടി ഉപയോഗിച്ച് അരുണിനെ വെള്ളത്തിനുമുകളിൽ ഉയർത്തി. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുഭാഷ് റോപ്പ് ബോഡി ഹാർണസിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി. വല  ഉപയോഗിച്ച് സുരക്ഷിതമായി കെട്ടിയാണ് അരുണിനെ കരയ്ക്കെത്തിച്ചത്. രക്ഷപ്പെടുത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ പോലീസിനും ബന്ധുക്കൾക്കും കൈമാറി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!