പോത്തന്‍കോട് :സിദ്ധവൈദ്യത്തിന്റെ ആധികാരികത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തികൊടുക്കേണ്ടുന്ന വലിയ ബാദ്ധ്യത ബി.എസ്.എം.എസ് പഠിച്ചിറങ്ങുന്ന ഓരോ സിദ്ധ ഡോക്ടര്‍മാര്‍ക്കുമുണ്ടെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ.എസ്. അയ്യര്‍.ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ പതിനേഴാമത് ബി.എസ്.എം.എസ് ബാച്ചിന്റെ ബിരുദദാനചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഉദ്ഘാടനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.
നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത നവആരോഗ്യധര്‍മ്മസിദ്ധാന്തമാണ് ശാന്തിഗിരിയുടെ ആതുരസേവനരംഗത്തിന്റെ കാതല്‍. സകലവിധ ശാസ്ത്രങ്ങളെയും സമഭാവനയോടെ കാണാനും ബഹുമാനിക്കാനുമാണ് ഗുരു പഠിപ്പിച്ചത്. ആരോഗ്യസംരക്ഷണത്തില്‍ സംയോജിത ചികിത്സാപദ്ധതിയുടെ കാലം അത്ര വിദൂരമല്ലെന്നും സ്വാമി പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. നീലാവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ജനനി നിശ്ചിത ജ്ഞാന തപസ്വിനി മഹനീയ സാന്നിദ്ധ്യമായി. റിട്ട. അഡീഷണല്‍ സെക്രട്ടറി അഡ്വ. വി. ഭൂഷണ്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ ഡോ. ദേവിന്‍ പ്രഭാകര്‍, ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ പി. സുദീപ്, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ജനറല്‍ മാനേജര്‍ കെ.പങ്കജാക്ഷന്‍ നായര്‍, വൈസ്പ്രിന്‍സിപ്പാള്‍ ഡോ.പി. ഹരിഹരന്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.വിജയന്‍, ഡോ. ജി. മോഹനാംബിഗൈ, ഡോ.ജെ. നിനപ്രിയ, ഡോ. സി. മിഥുന്‍, ജി.ആര്‍. ഹന്‍സ്‌രാജ്, ഡോ. ജി. ആകാശ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുളള 33 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിച്ചു. അഞ്ഞൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.






