കഴക്കൂട്ടം: ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.അമിത വേഗത്തിലായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കഠിനംകുളം സ്വദേശി വിനോദിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. മദ്യ ലഹരിയിൽ ഇയാൾക്ക് ഒപ്പമുണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തിന് ശേഷം വിനോദ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.ഇയാളെ പിന്നീട് പൊലീസ് പിടികൂടി.