തിരുവനന്തപുരം: മലയാളി യുവാക്കളെ ജോലി വാഗ്ദാനം നൽകി കബളിപ്പിച്ച് റഷ്യൻ യുദ്ധമുഖത്തേക്ക് എത്തിച്ച സംഭവത്തിൽ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവാർ കരിങ്കുളം സ്വദേശി അരുൺ, തൂമ്പ സ്വദേശി യേശുദാസ് ജൂനിയർ എന്ന പ്രിയൻ എന്നിവരെയാണ് ഡൽഹി സിബിഐ യൂണിറ്റ് കസ്റ്റഡിയിൽ എടുത്തത്. ഇടനിലക്കാരായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.