വെമ്പായം : ഗൃഹനാഥൻ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. വെഞ്ഞാറമൂട് കണ്ണൻകോട് ശാന്തി ഭവനിൽ വി. സാംബൻ (71) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ കെഎസ്ആർടിസി ബസിൽ വെഞ്ഞാറമൂട് നിന്നും കിഴക്കേക്കോട്ടയിലേക്ക് പോകുമ്പോൾ കൊപ്പത്തിന് സമീപം എത്തിയപ്പോൾ അസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് കന്യാകുളങ്ങര ആരോഗ്യ കേന്ദ്രത്തിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. സംസ്കാരം തിങ്കളാഴ്ച ഭാര്യ: ഷൈലജ മക്കൾ പ്രേം കൃഷ്ണൻ, ഷൈൻ, നേഹ