നെടുമങ്ങാട് : കാറിൻറെ മുകളിലേക്ക് വൻ തണൽ മരം മറിഞ്ഞുവീണു.കഴിഞ്ഞദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം.നെടുമങ്ങാട് പനവൂർ ചുമടുതാങ്ങിജംഗ്ഷനിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മരമാണ് കാറിലേക്ക് പതിച്ചത്.റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും കാറിന്റെ നടുവിലും ആയിട്ടാണ് മരം നിലം പതിച്ചത്.കാർ തകർന്നുവെങ്കിലും യാത്രക്കാർ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.മൂന്നാനകുഴിയിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളെ തിരികെ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.പനവൂർ സ്വദേശി ഹക്കീം ആണ് കാർ ഓടിച്ചിരുന്നത് . അഞ്ചുപേർ വാഹനത്തിൽ ഉണ്ടായിരുന്നു