കഴക്കൂട്ടം : സിമൻ്റ് റിങ് സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിഅലോകെ കുമാർ (54) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30 ന് കാര്യവട്ടം പുല്ലാന്നിവിള താറാ പൊയ്ക പള്ളിയ്ക്ക് സമീപമായിരുന്നു അപകടം.60 അടി താഴ്ചയുള്ള കിണറിൽ 4 തൊഴിലാളികൾ ചേർന്ന് റിങ് സ്ഥപിക്കുന്നതിനിടെ അലോകെ കുമാർ കിണറ്റിൽ വീഴുകയായിരുന്നു.കിണറ്റിൽ 15 അടി താഴ്ചയിൽ വെള്ളം ഉണ്ടായിരുന്നു. കഴക്കൂട്ടം അഗ്നി രക്ഷാ സേന എത്തി പുറത്തെടുത്തെങ്കിലും മരണപ്പെടുകയായിരുന്നു.