വെഞ്ഞാറമൂട് : രാജസ്ഥാൻ ജയ്സാൽമീറിൽ ഡ്യൂട്ടിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് വെഞ്ഞാറമൂട് സ്വദേശിയായ സൈനികൻ മരിച്ചു.വെഞ്ഞാറമൂട്ടിലെ ആലന്തറ കോട്ടായിക്കോണത്ത് വീട്ടിൽ ഹവീൽദാർ സതീഷ് കുമാർ (42) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 8.30ന് ആലന്തറയിലെ സ്വവസതിയിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.