Monday, July 21, 2025
Online Vartha
HomeTrivandrum Ruralപ്രതിസന്ധിക്ക് പരിഹാരമോ ! മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും കൂടികാഴ്ച നടത്തി

പ്രതിസന്ധിക്ക് പരിഹാരമോ ! മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും കൂടികാഴ്ച നടത്തി

Online Vartha

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഭാരതാംബ വിവാദവും കേരള അടക്കം സർവകലാശാലയിലെ പ്രതിസന്ധിയുമടക്കം ചർച്ചയോ എന്നതിൽ വ്യക്തതയായിട്ടില്ല

 

സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് അടക്കം നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ട്. ഈ പശ്ചാത്തലത്തിൽ, ഇരുവർക്കുമിടയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നുമാണ് ഉറ്റുനോക്കപ്പെടുന്നത്. കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നോ, എത്ര സമയം നീണ്ടുനിന്നെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!