കഴക്കൂട്ടം :സിപിഐഎം അണിയൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇരുമ്പുപാലം നിർമ്മിച്ചു നൽകി.20 വർഷത്തിലധികമായി തോടിന് സമീപത്തോടുകൂടി ഭിന്നശേഷിക്കാരനായ ചെമ്പഴന്തി തച്ചിങ്ങൽ അനീഷ് ഭവനിൽ അനീഷിനും കുടുംബവും കാൽനട യാത്ര നടത്തുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിസിപിഐഎം അണിയൂർ ബ്രാഞ്ചിന്റെയുംഡിവൈഎഫ്ഐ അണിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 10 മീറ്റർ അധികം വരുന്ന ഇരുമ്പുപാലം നിർമ്മിച്ചു നൽകിയത്.
അനീഷ് ചന്തവിള മാജിക് അക്കാദമിയിലെ വിദ്യാർത്ഥിയാണ്. സിപിഐഎം ചെമ്പഴന്തി ലോക്കൽ സെക്രട്ടറി അരുൺ വട്ടവിള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി ഗോപകുമാർ,കെ എസ് ഷീല , ആനി അശോകൻ, അഡ്വ വേണുഗോപാലൻ നായർ,ബ്രാഞ്ച് സെക്രട്ടറിഅണിയൂർ അച്ചു എന്നിവർ സംസാരിച്ചു.






