ശ്രീകാര്യം : വീട്ടിലെ ബാത്ത്റൂമിൽ തെന്നി വീണ് യുവാവ് മരിച്ചു. ചെറുവയ്ക്കൽ വേലൂർക്കോണം ശിവ തീർഥത്തിൽ സുനിൽ കുമാറിൻ്റെയും രഞ്ജിതയുടെയും മകൻ എസ്. ആർ. സൂരജ് കൃഷ്ണ (19)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ സൂരജ് വീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഇരുന്ന് പ്രവേശന പരീക്ഷയ്ക്ക് പഠിച്ചിരുന്നു. ഉച്ച കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അമ്മ നോക്കുമ്പോഴാണ് ബാത്തുറൂമിൽ തല ഇടിച്ച് അബോധാവസ്ഥയിൽ കണ്ടത്. ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.