Thursday, December 26, 2024
Online Vartha
HomeTrivandrum Cityഎയർമാർഷൽ രധീഷ് കഴക്കൂട്ടം സൈനിക സ്‌കൂൾ സന്ദർശിച്ചു 

എയർമാർഷൽ രധീഷ് കഴക്കൂട്ടം സൈനിക സ്‌കൂൾ സന്ദർശിച്ചു 

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : വ്യോമസേനാ ട്രെയിനിംഗ് കമാൻഡ് മേധാവിയായ എയർമാർഷൽ രാധാകൃഷ്ണൻ രധീഷ് ഇന്ന് (23 മാർച്ച് 2024) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. കഴക്കൂട്ടം സൈനിക സ്‌കൂൾ പൂർവവിദ്യാർത്ഥിയായ എയർ മാർഷൽ 1985 ജൂൺ 14-ന് ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്തു. മിഗ്-27 എംഎൽ, മിഗ്-23 എംഎഫ് എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങളിൽ 2,500 മണിക്കൂർ പറന്ന പരിചയം എയർ ഓഫീസർക്ക് ഉണ്ട്. എയർ മാർഷലിനെ കഴക്കൂട്ടം സൈനിക് സ്‌കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, മറ്റ് ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവർ സെറിമോണിയൽ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ആചാരപരമായ സ്വാഗതം, പ്രത്യേക അസംബ്ലി, കേഡറ്റുകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന സാംസ്കാരിക പരിപാടി എന്നിവയും സംഘടിപ്പിച്ചു. സ്‌കൂളിലെ സൈബർ ഡോം, മോട്ടിവേഷൻ ഹാൾ, ആശുപത്രി, ഡോർമിറ്ററികൾ, മെസ്, ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക്, ലൈബ്രറി, ലബോറട്ടറി

തുടങ്ങിയ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. മുൻ NDA/NA പരീക്ഷകളിൽ ചരിത്ര നേട്ടം കൈവരിച്ച 12-ാം ക്ലാസ് കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. തൻ്റെ പൂർവ്വകാല ഓർമ്മകൾ അദ്ദേഹം കേഡറ്റുകളുമായി പങ്കുവെക്കുകയും വലിയ അഭിനിവേശത്തോടെയും കഠിനാധ്വാനത്തിലൂടെയും തൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പഠിച്ചതെങ്ങനെയെന്ന് അനുസ്മരിക്കുകയും ചെയ്തു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്താൻ സ്കൂൾ ജീവനക്കാർ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!