മസ്കറ്റ്: വിമാന യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത ‘വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. കേരളത്തിലേക്ക് ഉള്‍പ്പെടെയാണ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചത്.ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്കത്ത്, സലാല സെക്ടറുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ദുബൈ, ദില്ലി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കിളവ് ബാധകമാണ്.