തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിൽ സ്ഥലത്ത് എത്താത്തതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം പി. വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ല. പരിഹസിച്ചോളൂ, എന്റെ ഉത്തരവദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അപകടം നടന്നപ്പോൾ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും ശശി തരൂർ വ്യക്തമാക്കി.അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണെന്നാണ് തരൂരിന്റെ പരാമർശം.