കഴക്കൂട്ടം : സ്‌കൂട്ടർ ഇടിച്ചു വഴിയാത്രക്കാരനായ വയോധികൻ മരിച്ചു. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജയൻ പിള്ള (72) ആണ് മരിച്ചത്. ബൈപാസിൽ കുളത്തൂർ ടി.എസ്.സി ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം.കൂലിപ്പണിക്കാരനായ വിജയൻ പിള്ള ഗുരു നഗറിൽ ബൈപ്പാസിൽ കയറി മറുവശത്തുള്ള റോഡിലേയ്ക്ക് ഇറങ്ങുമ്പോഴാണ് രണ്ടു യുവതികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്. നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സ്കൂട്ടർ ഓടിച്ച യുവതിക്കും നിസാര പരുക്കുണ്ട്.തുമ്പ പോലീസ് കേസെടുത്തിട്ടുണ്ട്.