തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് പുതിയ കളക്‌ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി.
2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനുകുമാരി. തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റന്റ് കളക്‌ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ് കളക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്‌സിറ്റിൽ നിന്ന് ഫിസിക്സ് വിഷയത്തിൽ ബിരുദവും നാഗ്‌പൂർ ഐ.എം.ടിയിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങിൽ എം.ബി.എയും നേടിയിട്ടുണ്ട്
.