ഐസിഎംആർ അടുത്തിടെ ഭാരതീയർക്കായി 17 ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആരോഗ്യകരമായ ജീവിതത്തോടൊപ്പം സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണ ക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഎംആർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. എന്നാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ്റെ ഗവേഷണ വിഭാഗമായ മെഡിക്കൽ പാനൽ ചായയുടെയും കാപ്പിയുടെയും ഉപഭോഗം മിതമായ അളവിൽ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്ന’തായാണ് ഐസിഎംആർ ഗവേഷകർ പറയുന്നത്. ചായയോ കാപ്പിയോ പൂർണ്ണമായും ഒഴിവാക്കാൻ അവർ ആളുകളോട് ആവശ്യപ്പെട്ടില്ലെങ്കിലും, ഈ പാനീയങ്ങളിലെ കഫീൻ ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ അവർ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി .ഒരു കപ്പ് ബ്രൂഡ് കാപ്പിയിൽ 80–120 മില്ലിഗ്രാം കഫീൻ, ഇൻസ്റ്റൻ്റ് കാപ്പിയിൽ 50–65 മില്ലിഗ്രാം കഫീൻ ചായയിൽ 30–65 മില്ലിഗ്രാം കഫീൻ എന്നിവ അടങ്ങിയിരിക്കുന്നു.കഫീൻ ഉപയോഗം 300mg കവിയാരുതെന്നും പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും കാപ്പിയും ചായയും ഒഴിവാക്കണമെന്നാണ് ആവശ്യം