Friday, December 13, 2024
Online Vartha
HomeHealthനിങ്ങൾ ഡയറ്റിൽ ആണോ ? എങ്കിൽ ഉറപ്പായും കഴിച്ചിരിക്കേണ്ട വെള്ളരിക്കയുടെ ഗുണങ്ങൾ ഇതൊക്കെ

നിങ്ങൾ ഡയറ്റിൽ ആണോ ? എങ്കിൽ ഉറപ്പായും കഴിച്ചിരിക്കേണ്ട വെള്ളരിക്കയുടെ ഗുണങ്ങൾ ഇതൊക്കെ

Online Vartha
Online Vartha
Online Vartha

ഒട്ടനവധി ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. 95 ശതമാനവും വെള്ളം അടങ്ങിയ വെള്ളരിക്ക ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങളും വെള്ളരിക്കയിലുണ്ട്.

വെള്ളരിക്ക പോലെ തന്നെ ഗുണമുള്ളതാണ് വെള്ളരിക്കാ വിത്തുകള്‍ക്കും. ഫൈബറിന്റെ നല്ലൊരു ഉറവിടമാണ് വെള്ളരിക്കാ വിത്തുകള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വെള്ളരിക്കയുടെ വിത്തിലും വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വെള്ളരിക്കാ കുരുവില്‍ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. സിങ്ക് അടങ്ങിയ വെള്ളരിക്കാ കുരു കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!