അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂട് ആണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. പോസ്റ്റ് പൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാള്‍ സ്വദേശിയാണ് അരിസ്റ്റോ സുരേഷിന്‍റെ കഥാപാത്രം. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്.