Friday, November 15, 2024
Online Vartha
HomeMoviesകളക്ഷൻ കുതിപ്പിൽ അറൺമണൈ 4

കളക്ഷൻ കുതിപ്പിൽ അറൺമണൈ 4

Online Vartha
Online Vartha
Online Vartha

ചെന്നൈ: സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായും അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം അറണ്‍മണൈ 4 ആണ് തമിഴ്നാട് തീയറ്ററുകളിൽ ആളുകളെ നിറക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക് എത്തുകയാണ്.

തിയറ്ററുകളില്‍ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം നാല് ദിവസത്തില്‍ 22.15 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്. ആദ്യ ദിനത്തില്‍ 4.65 കോടി നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 6.65 കോടിയാണ് നേടിയത്. മൂന്നാം ദിനത്തില്‍ ചിത്രം 7.85 കോടി നേടി. അതേ സമയം തിങ്കളാഴ്ച ടെസ്റ്റില്‍ ചിത്രം വിജയിച്ചുവെന്നാണ് നാലാം ദിനത്തിലെ കളക്ഷനിലൂടെ മനസിലാകുന്നത്. 3 കോടിയാണ് ചിത്രം മെയ് 6 തിങ്കളാഴ്ച നേടിയത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം വിവിധ റിവ്യൂകളില്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!