Tuesday, February 11, 2025
Online Vartha
HomeMoviesആഴിതിരമാലകൾ'.... പുഷ്പകവിമാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി

ആഴിതിരമാലകൾ’…. പുഷ്പകവിമാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി

Online Vartha
Online Vartha
Online Vartha

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.’വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ … ഞാൻ മിന്നീടും രാവിൽ ഈ രാവിൽ നിന്നോമൽ ചേലും കണ്ടേ നിന്നേ… ‘എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈ ഞ മിട്ട് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൾ വഹാബും ശ്രുതി ശിവദാസും പാടിയ ഒരു യുഗ്മഗാനമാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഡാർക്ക് മൂഡിൽ ഒരു പ്രണയഗാനമാണ് ഈ ഗാനമാണിത്.

 

നായക കഥാപാത്രത്തെ സിജു വിൽസനും നായികയായ നമ്രതയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.മെയിൽ നഴ്സും ഫീമെയിൽ നഴ്സുമാണിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. നിരന്തരമായ സൗഹൃദത്തിലൂടെ ഇരുവരും ഏറെ അടുത്തു. ഇത് പ്രണയമാറി മാറുന്നു.ഈ പ്രണയമാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.നഗരജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂvടെ സൗഹൃദത്തിൻ്റേയും പ്രണയത്തിൻ്റേയും. അതിജീവനത്തിൻ്റേയും കഥ പറയുന്നതാണ് ഈ ചിത്രം.റയോണറോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമല കിവിസോ മൂവീസ്, നെരിയാ ഫിലിംസ് ഹസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ആക്ഷനും, നർമ്മവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.ബാലു വർഗീസ്,ധിരജ് ഡെന്നി, സിദ്ദിഖ്, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, മനോജ്.കെ.യു. ലെന, സൈജു അടിമാലി, ജയകൃഷ്ണൻ,ഹരിത് വിശിഷ്ട്,(മിന്നൽ മുരളിഫെയിം ,) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!