ആറ്റിങ്ങൽ: വാഹനാപകടത്തിൽപ്പെട്ട ദമ്പതികളെ രക്ഷപ്പെടുത്തിയ കുടുംബത്തെ ആക്രമിച്ചതായി പരാതി.രക്ഷപ്പെടുത്തിയ ആളും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയെന്ന് പരാതിയിൽ പറയുന്നത്.മംഗലപുരം തോന്നയ്ക്കൽപതിനാറാം മൈൽ സ്വദേശിയായ ഷബീർഖാനും ഭാര്യ സജിനയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.ഇക്കഴിഞ്ഞ തിങ്കളാഴ്ചഅർദ്ധരാത്രിയാണ് സംഭവം ഉണ്ടായത്.പതിനാറാം മൈൽ പാട്ടത്തിൽ സ്കൂളിനു മുൻവശമുള്ളവളവിലെ ഹം പിൽ തട്ടി മുടപുരം സ്വദേശികൾ സ്വദേശിയായ ജഹാംഗീറും കുടുംബവും സഞ്ചരിച്ച ടൂവീലർ മറിഞ്ഞു അപകടത്തെ തുടർന്നുണ്ടായ ശബ്ദം കേട്ട് പ്രദേശവാസിയായ ഷബീർഖാൻഅപകടത്തിൽപ്പെട്ടവരെ ഷമീർഖാന്റെ വീട്ടിലെത്തിച്ച് വെള്ളം നൽകി .ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ജഹാംഗീറിന്റെ സുഹൃത്ത് സ്ഥലത്ത് എത്തുകയും സുഹൃത്തും ജഹാംഗീറും ചേർന്ന് ഷമീർഖാനെയും ഭാര്യയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു സംഭവത്തിൽ മംഗലാപുരം സ്റ്റേഷനിൽ പരാതി നൽകി.