കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് .മാവേലിക്കരയിൽ ബൈജു കലാശാലയും ചാലക്കുടിയിൽ ഉണ്ണികൃഷ്ണനുമാണ് മത്സരിക്കുന്നത്.അതേസമയം കോട്ടയം ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും എന്നും ബിഡിജെ സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി .പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.ഇടുക്കി കോട്ടയം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ചർച്ച നടക്കുകയാണ്.മതമേലധ്യക്ഷർ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ച് അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താകും ഇവിടത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കുക.എന്നാൽ കോട്ടയത്ത് തന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത് എന്ന് തുഷാർ വെള്ളാപ്പള്ളി ചോദ്യത്തിന് തന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത് എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.