തിരുവനന്തപുരം: തിരുവനന്തപുരത്ത് കരടി ആക്രമണം. വിതുര -ബോണക്കാട് ആണ് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റത്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്. ലാലായെ ഇന്ന് പുലർച്ചെയാണ് രണ്ട് കരടികൾ ആക്രമിച്ചത്. നാല് മണിയോടെയാണ് സംഭവം ഉണ്ടായത്.