വിഴിഞ്ഞം : ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിനിടയിൽപ്പെട്ട് അപകടം.ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . നിസാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകയയിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ് .ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്‍റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക് ആണ് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്തു. കാലിന് ചെറിയ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു.