Monday, May 4, 2026
Online Vartha
HomeTrivandrum Cityവിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Online Vartha
Online Vartha

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതി വിലയിരുത്താൻ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം എസ് യുടി ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ‌കാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ എത്തി ആരോഗ്യാവസ്ഥ വിലയിരുത്തുന്നത്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ പരിശ്രമിക്കുന്നെന്നാണ് 12 മണിയോടെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!