Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralതിരുവിതാംകൂർ സഹകരണ സംഘത്തിലെ 10 കോടി തട്ടിപ്പ് നടത്തിയ കേസ് ബിജെപി നേതാവ് അറസ്റ്റിൽ

തിരുവിതാംകൂർ സഹകരണ സംഘത്തിലെ 10 കോടി തട്ടിപ്പ് നടത്തിയ കേസ് ബിജെപി നേതാവ് അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം എസ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എം എസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ് ഗണപതി പോറ്റിയെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു. ബിജെപി നിയന്ത്രണത്തിലുള്ളതാണ് തിരുവിതാംകൂര്‍ സഹകരണ സംഘം.

 

അന്വേഷണത്തിൽ പൊലീസ് മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നുവെന്ന് പരാതിക്കാരായ നിക്ഷേപകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 150 ഓളം പരാതികള്‍ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്തി 10 കോടി കഴിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് നിക്ഷേപകർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തു

.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!