കഴക്കൂട്ടം: ചെമ്പഴന്തി അഗ്രിക്കൾച്ചറൽ സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ ബിജെപിയുടെ ആഭിമുഖ്യത്തിൽ നിക്ഷേപക കൂട്ടായ്മയും പൊതുയോഗവും സംഘടിപ്പിച്ചു.പ്രതിഷേധയോഗം മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.ചെമ്പഴന്തിയിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി. ജി.വിഷ്ണുവിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം.കഴക്കൂട്ടം അനിൽ, ,മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ,ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. ആർ.എസ് രാജീവ്,സമരസമിതി കൺവീനർ എബ്രഹാം മാസ്റ്റർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കേരളാദിത്യപുരംശ്രീകുമാർ,പ്രദീപ്കുമാർ,ജയകുമാർ,മണ്ഡലം ജനറൽസെക്രട്ടറിമാരായ മണികണ്ഠൻ,സുനിൽ ചോട്ടു , ഹരി ചെല്ലമംഗലം മണ്ഡലം സെക്രട്ടറിമാരായ ജ്യോതിഷ് , MS വിഷ്ണു ശാലിനി രമാദേവി അമ്മ മരിച്ച ബിജുവിന്റെ മക്കളായ ഗൗരി,, ലക്ഷ്മിഎന്നിവർ ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.