തിരുവനന്തപുരം: ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം ‘കുമാർ സെൻ്ററി’ൽനിന്ന് പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശികളായ അനീഷ്, മകൾ സനുഷ എന്നിവർ രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിനായി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററിൽ കയറിയത്. അവിടെനിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്.സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്റർ അധികൃതരെ വിവരമറിയിച്ചു. പേട്ട പോലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി.സംഭവത്തിൽ ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചു