കഠിനംകുളം : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം.മത്സ്യബന്ധനത്തിന് പോയി മടങ്ങി വന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വെട്ടുതുറ സ്വദേശികളായ അഭിജിത്ത് ,ശ്യാം , അഭി എന്നിവർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു.ശക്തമായ തിരയടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.നിത്യസഹായ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അതേസമയം ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു വള്ളവും മത്സ്യത്തൊഴിലാളികളും അപകടത്തിൽപ്പെട്ടിരുന്നു.