ആറ്റിങ്ങൽ : മൂന്ന് ദിവസം മുൻപ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ പാലമൂട് കുഴിവിള വീട്ടിൽ സുധീർ (30) ൻ്റെ മൃതദേഹമാണ് മാമം നദിയിൽ നിന്ന് കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സുധീറിനെ മൂന്നുദിവസം മുമ്പാണ് വീട്ടിൽ നിന്ന് കാണാതായത്.തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ശനിയാഴ്ച്ച നടത്തിയ തിരച്ചിലിലാണ് മാമം നദിയുടെ ആനൂ പാറയിലെ കുളിക്കടവിൽ നിന്ന് ഇയാളുടെ വസ്ത്രങ്ങൾ ലഭിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിനു ശേഷം ബന്ധുങ്ങൾക്ക് വിട്ടു നൽകിയ ഇടക്കോട് ജുമാ മസ്ജിദിൽ ഖബറടക്കി.