തിരുവനന്തപുരം: വിദേശ മദ്യത്തിന്റെ വൻ ശേഖരവുമായി അറുപതുകാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. അമ്പൂരി സ്വദേശിയായ ജോർജ്ജ് (60) ആണ് 70 ലിറ്റർ മദ്യവുമായി പിടിയിലായത്. ഇയാൾ മദ്യ കച്ചവടത്തിനായി ഉപയോഗിച്ചരുന്ന ബൈക്കും സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈ ഡേ പ്രമാണിച്ച് കച്ചവടം നടത്തുന്നതിനാണ് ഇത്രയും മദ്യം വാങ്ങി സൂക്ഷിച്ചത്.അമരവിള എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ കെ.ഷാജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആർ.എസ്. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.വി.ജെ, അഭിലാഷ്.വി.എസ്, ലിന്റോരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു