നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ കാര്‍ സമീപത്തെ കടയില്‍ ഇടിച്ചു കയറി.
അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ രണ്ടുപേര്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.