Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralഅങ്കണവാടി സമരം ഒത്തു തീർപ്പക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം -രമേശ് ചെന്നിത്തല

അങ്കണവാടി സമരം ഒത്തു തീർപ്പക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം -രമേശ് ചെന്നിത്തല

Online Vartha
Online Vartha

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ രാപ്പകൽ സമരം 9-ാം ദിവസത്തിലേക്ക് കടന്നു , 9-ാം ദിവസത്ത് സമരപരിപാടികൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത് ഘാടനം ചെയ്തു ഇന്ദിരാഗാന്ധി അരംഭിച്ച അങ്കണവാടികൾ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമന്നത്തിന് വലിയ കുതിപ്പാണ് നൽകിയത്, അതിന് കാരണക്കാരയായ അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നടത്തന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണാൻ മുഖ്യമന്ത്രി നേരിട്ട് അങ്കണവാടി ജീവനാക്കരുടെ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാകണം എന്ന് രേമശ് ചെന്നിത്തല ഉത്ഘാടന പ്രസംഗത്തിൽ ആവിശ്യപ്പെട്ടു ,യുണിയൻ സംസ്ഥാന പ്രസിഡൻ്റ് അജയ് തറയിൽ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റീസ് പുത്തൻ വീട്ടിൽ, ഓർഗനൈംസിഗ് സെക്രട്ടറി നന്ദിയോടെ ജീവകുമാർ, ഐ എൻ റ്റി യു സി സംസ്ഥാന സെക്രട്ടറി ജോമോൻ മാത്യു കുളങ്ങര, ബിന്ദു എൻ എസ് , കൃഷണകുമാരി, സിതാലക്ഷമി, മേഴ്സി ജോൺ, അബദ്ധുള്ള കുട്ടി എന്നിവർ ഇന്നത്തെ സമര പരിപാടികൾക്ക് നേതൃത്വം നൽകി, മുൻ മന്ത്രി എം. മുനീർ,ഐ എൻ റ്റി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ , വി. ജെ ജോസഫ്, സന്തോഷ് പണ്ഡിറ്റിൻ്റ്, ബിന്ദു സുരേഷ് കുമാർ, ലതികാ കെ.ബി. എന്നിവർ പ്രസംഗിച്ചു, 9-ാം ദിവസത്ത് സമരത്തിന് വയനാട് ജില്ലയിലെ അങ്കണവാടി ജീവനക്കാർ പങ്കെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!