നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ പെരുമഴയത്ത് ശിശുദിന റാലി സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽനിന്നും ബോയ്സ് സ്കൂൾ വരെയായിരുന്നു റാലി.നെയ്യാറ്റിൻകര നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളിലെ നിരവധി വിദ്യാർഥികളെയാണ് റാലിയിൽ പങ്കെടുപ്പിച്ചത് .വൈകീട്ട് മൂന്നുമണിക്കായിരുന്നു പരിപാടി. രാവിലെ നടത്തുന്നതിന് പകരം വെെകീട്ട് റാലി നടത്തിയതിലും വിമർശനം ഉയരുന്നുണ്ട്.