തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം പ്രവർത്തിക്കുന്ന ശ്രീകാരുണ്യ സ്പെഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ കോളറ ബാധിച്ച് അന്തേവാസികളിൽ ഒരാൾ മരിച്ചു.അനു (26) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അനു മരിച്ചെങ്കിലും തിങ്കളാഴ്ചയാണ് വിവരം പുറത്തറിഞ്ഞത്.അനുവിന്റെ മരണവും കോളറ ബാധിച്ചതുമൂലമാണെന്നാണ് സംശയിക്കുന്നത്.ആറുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചത് അനുവിന്റേതുൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.