തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റ് ക്യാൻ്റീനിൽ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാരനും സെക്രട്ടറിയേറ്റ് ജീവനക്കാരും തമ്മിലാണ് സംഘർമുണ്ടായത്. വെള്ളമില്ലെന്ന പേരിൽ ട്രഷറി ജീവനക്കാരൻ അമലാണ് പ്രശ്നമുണ്ടാക്കിയതെന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാർ ആരോപിക്കുന്നു. ഇരു കൂട്ടരും തമ്മിലുള്ള ഏറ്റമുട്ടൽ ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ഇരുപക്ഷവും ഭീഷണി മുഴക്കി.