കഴക്കൂട്ടം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെ ആണ് അപകടത്തിൽ ഉണ്ടായത്. കഴക്കൂട്ടം മേനംകുളം കരിഞ്ഞവയൽ വീട്ടിൽ ജോയി ( 55) ആണ് മരിച്ചത് .ചന്തവിള ഇലിപ്പകുഴിയിൽ അൻസാറിന്റെ പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ഭാര്യ : സജിത,മക്കൾ: അക്ഷയ്, അക്ഷയ