മലയാളികളുടെ മനസ്സിൽ ചേക്കേറിയ ചിത്രമാണ് ആട്. ഇപ്പോഴിതാ ഈ ചിത്രത്തിൻറെ മൂന്നാം ഭാഗം എത്തുന്നു എന്നതാണ് പുറത്തുവരുന്ന വിവരം ജയസൂര്യയും വിജയ് ബാബുവും സംവിധായകനായ മിഥുൻ മാനുവലുമാണ് ആട് മൂന്നിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.’ പാപ്പനും പിള്ളേരും…ഇനി അങ്ങോട്ട്’ ‘‘ആടുകാലം’’.–പ്രഖ്യാപന പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചു.ഒന്നും രണ്ടും ഭാഗങ്ങളിൽ നിന്നും മാറി വൻ മുതൽമുടക്കിലാണ് മൂന്നാം ഭാഗം ഒരുക്കുന്നത് .40 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.പാപ്പനൊപ്പം ഡ്യൂ ഡും അറക്കൽ അബുവും സാത്താൻ സേവ്യറും സർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശിയാശാനും ഒക്കെ ഉണ്ടാകും.സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് .