വെഞ്ഞാറമൂട് : പന്നിക്കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ച വെഞ്ഞാറമൂട് സ്വദേശി അരുണിൻ്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.പേരുമല ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉച്ചയോടെ എത്തിയ മുരളീധരൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അരുണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഉടൻ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് പുരയിടത്തിൽ സ്വകാര്യ വ്യക്തി പന്നിയെ അകറ്റാൻ സ്ഥാപിച്ച വേലിയിൽ നിന്ന് അരുണിന് ഷോക്കേറ്റ് മരണപ്പെട്ടത്.