കഴക്കൂട്ടം: കഴക്കൂട്ടത്തെ സബ് ട്രഷറി ഓഫീസിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി.രണ്ടു തവണയായി പിൻവലിച്ചത് രണ്ടര ലക്ഷം രൂപ ..ഈ മാസം മൂന്ന്, നാല് തീയതികളിലാണ് പണം പിൻവലിച്ചത്.ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. മൂന്നാം തീയതി 2 ലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിൻവലിച്ചു. പണം പിൻവലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചെന്നാണ് വിവരം.കഴിഞ്ഞ മാസം പുതിയ ചെക്ക് ബുക്ക് നൽകിയെന്നാണ് ട്രഷറി അധികൃതരുടെ അവകാശവാദം എന്നാൽ ചെക്ക് ബുക്കിന് അപേക്ഷ നൽകിയിരുന്നില്ല എന്നും പുതിയ ചെക്കിലെ ഒപ്പ് വ്യാജമെന്ന് മോഹനകുമാരി പറഞ്ഞു. സംഭവത്തിൽ സബ് ട്രഷറി ഓഫീസർക്ക് പരാതി നൽകി.