തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും നെയ്യാറ്റിന്‍കര കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി അംഗവുമായ ആര്‍. ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ആനന്ദ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ജി.ബിജകുമാരി, തങ്കമണി, പ്രീത, ജോമോള്‍ പ്രദീപ് തുടങ്ങി നാല്‍പ്പത്തിയെട്ട് പേര്‍ ബിജെപിയില്‍ അംഗത്വം എടുത്തു. കഴിഞ്ഞ ദിവസം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ തിരുവനന്തപും പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് ബിജെപിയിലെത്തിയവരെ സ്വീകരിച്ചു. . ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പദ്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു