Tuesday, March 18, 2025
Online Vartha
HomeSocial Media Trendingവിവാദ റീൽസ് ; ഉദ്യോഗസ്ഥരെ പിന്തുണച്ച് എൻ പ്രശാന്ത് ഐ.എ എസ്.

വിവാദ റീൽസ് ; ഉദ്യോഗസ്ഥരെ പിന്തുണച്ച് എൻ പ്രശാന്ത് ഐ.എ എസ്.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തിരുവല്ല നഗരസഭയിലെ ജീവനക്കാരുടെ വിവാദ റീൽസിൽ പിന്തുണയുമായി മുൻ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് ഐഎഎസ്. ഒരു ഞായറാഴ്ച ദിവസം റീലുണ്ടാക്കാനും പോസ്റ്റിടാനും പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനമെന്ന് എൻ പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തിന്റെ പരസ്യ പിന്തുണ. ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്ന സാഹചര്യത്തിലാണ് പിന്തുണയുമായി പ്രശാന്ത് രംഗത്തെത്തിയത്.

ചട്ടങ്ങൾക്കപ്പുറം ജോലി ചെയ്യുന്നവർ ആസ്വദിച്ച് പണിയെടുക്കണം. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി‌’-എൻ പ്രശാന്ത് പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!