Saturday, January 25, 2025
Online Vartha
HomeTrivandrum Cityശിശുക്ഷേമസമിതിയിൽ രണ്ടര വയസ്സുകാരിയോട് ക്രൂരത ;സംഭവത്തിൽ ആയമാർ അറസ്റ്റിൽ

ശിശുക്ഷേമസമിതിയിൽ രണ്ടര വയസ്സുകാരിയോട് ക്രൂരത ;സംഭവത്തിൽ ആയമാർ അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: തലസ്ഥാനത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ആയമാർ അറസ്റ്റിൽ. അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.

കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. പോക്സോ കേസും ആയമാർക്കെതിരെ പോലീസ് ചുമത്തി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!