Monday, November 17, 2025
Online Vartha
Homeവൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തർക്ക് ദർശന പുണ്യം
Array

വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തർക്ക് ദർശന പുണ്യം

Online Vartha
Online Vartha

ശബരിമല : പുതുതായി ചുമതലയേറ്റ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്നപ്പോൾ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു.പുലർച്ചെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു തുടങ്ങിയവരും
സന്നിഹിതരായിരുന്നു.

പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം
നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു.
നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക്
ഹരിവരാസനം പാടി
അടക്കുകയും ചെയ്യും

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!