ധനുഷും ശേഖര്‍ കമ്മുലയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കുബേര. തെലുങ്ക് താരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്നണ് സിനിമയുടെ പുതിയ ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചിരിക്കുകയാണ്. നാഗാർജുനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളിൽ ഉണ്ടാകും. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ഷെഡ്യൂളാണിത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചില വർക്കിങ്ങ് സ്റ്റിൽസ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശേഖർ കമ്മൂലയും നാഗാർജുനയും സീൻ ഡിസ്കസ് ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ചിത്രത്തിൽ ധനുഷിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ശേഖര്‍ കമ്മൂല അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തുന്നു. ധനുഷിനൊപ്പം ഇതാദ്യമായിട്ടാണ് രശ്മിക അഭിനയിക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.