Saturday, January 25, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി നഷ്ടമായി.

തിരുവനന്തപുരത്ത് ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി നഷ്ടമായി.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : ദീപാവലി ആഘോഷത്തിനിടയില്‍ പടക്കം പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) ദാരുണാമായ അപകടം സംഭവിച്ചത്. തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലത് കൈപ്പത്തി മുറിച്ച്‌ മാറ്റി.വീട്ടുമുറ്റത്ത് സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്നു. ഇതില്‍ വലിപ്പമുളള അമിട്ട് വിഭാഗത്തിലുളള പടക്കം കത്തിച്ച്‌ റോഡിലേക്ക് എറിഞ്ഞുവെങ്കിലും പൊട്ടിയില്ല. ആഘോഷങ്ങള്‍ തുടരുന്നതിന് ഇടയില്‍ റോഡിലൂടെ ലോറി കടന്നുവരുന്നത് കണ്ട് നേരത്തെ കത്തിച്ചെറിഞ്ഞിരുന്ന പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോള്‍ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

 

അപകടത്തില്‍ വലതു കൈയിലെ മാംസ ഭാഗങ്ങള്‍ ചിന്നിച്ചിതറി. ഉടൻ തന്നെ യുവാവിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിയാത്ത നിലയില്‍ മാംസം ചിതറിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!