ശ്രീകാര്യം : പ്രശസ്ത സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ (74) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇദ്ദേഹം താമസിച്ചിരുന്ന ശ്രീകാര്യം ചെമ്പഴന്തി റോഡിൽ വെഞ്ചവോട് ശ്രീനഗർ ഹൗസ് നമ്പർ 3-ൽ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സ സംബന്ധമായി മലപ്പുറത്തായതിനാൽ ഇദ്ദേഹം ഈ വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തായ കെ എം ഷാജഹാനോട് ശനിയാഴ്ച കാണണമെന്ന് കുഞ്ഞാമൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.അത് പ്രകാരമാണ് കെ എം ഷാജഹാൻ വീട്ടിലെത്തിയത്. ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാൻ തിരിയുന്നുണ്ടായിരുന്നു,കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധനയിലാണ് മൃതദേഹം കണ്ടത്.ജാതിവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്‍റേത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം.കുഞ്ഞാമന്‍.